ADVERTISEMENT

കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് കപ്പുമായി വീട്ടിലേക്ക് മടങ്ങാനാണ് ഖത്തറിലെത്തിയിരിക്കുന്നത്. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗൽ. പാസിങ് ഗെയിമിലൂടെ എതിരാളികളുടെ ബോക്സിലേക്കു കടക്കുന്ന ഇംഗ്ലണ്ടിന്റെ കളിശൈലി ആഫ്രിക്കൻ പവർഗെയിമിനെതിരെ എത്രത്തോളം വിജയകരമാകും എന്ന് ഇന്നത്തെ മത്സരത്തിലറിയാം.

news-cuting

ഇംഗ്ലണ്ട്  ഫിഫ റാങ്കിങ്: 5

ഒരു മത്സരം പോലും തോൽക്കാതെ ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ഇറാനെതിരെ 6 ഗോൾ നേടിയ ടീം വെയ്ൽസിനെ 3–0നു തോൽപിച്ചു. യുഎസ്എയ്ക്കെതിരെ സമനില നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമാണ് ഇംഗ്ലണ്ട് (9 ഗോൾ). ഇറാനെതിരായ മത്സരത്തിൽ 2 ഗോൾ വഴങ്ങി. അടുത്ത 2 മത്സരങ്ങളിലും ക്ലീൻഷീറ്റ് നേടി.

സെനഗൽ ഫിഫ റാങ്കിങ്: 18

നിർണായകമായ അവസാന മത്സരത്തിൽ ഇക്വഡോറിനെ തോൽപിച്ചാണ് സെനഗൽ പ്രീക്വാർട്ടർ യോഗ്യത നേടിയത്. രണ്ടു മത്സരങ്ങളിൽ ജയിച്ചപ്പോൾ നെതർലൻഡ്സിനെതിരെ തോറ്റു. മൂന്നു മത്സരങ്ങളിലായി 5 ഗോൾ അടിച്ചപ്പോൾ നാലെണ്ണം വഴങ്ങി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com