ADVERTISEMENT

ദോഹ ∙ ദക്ഷിണ കൊറിയയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ബ്രസീലിനായി സൂപ്പർതാരം നെയ്മാർ കളിക്കുമെന്ന് പരിശീലകൻ ടിറ്റെ. പരുക്കിൽ നിന്ന് മോചിതനായ നെയ്മാർ ശനിയാഴ്ച ടീമിനൊപ്പം പരിശീലനം നടത്തി. സെർബിയയ്ക്കെതിരായ മത്സരത്തിൽ കണങ്കാലിനു പരുക്കേറ്റ നെയ്മാർ അടുത്ത രണ്ടു മത്സരങ്ങളും കളിച്ചിരുന്നില്ല. നെയ്മാർ തിരിച്ചെത്തിയെങ്കിലും സ്ട്രൈക്കർ ഗബ്രിയേൽ ജിസ്യൂയും ഡിഫൻഡർ അലക്സ് ടെല്ലസും പരുക്കേറ്റു പുറത്തായത് ടീമിനു തിരിച്ചടിയാണ്.

ബ്രസീൽ : അവസാന മത്സരത്തിൽ കാമറൂണിനെതിരെ തോറ്റെങ്കിലും ഗ്രൂപ്പ് ജി ചാംപ്യന്മാരായണ് ബ്രസീൽ പ്രീക്വാർട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് നേടി. മൂന്ന് ഗോൾ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. മുന്നേറ്റനിര ശക്തമാണ്. റിസർവ് താരങ്ങളെ പരീക്ഷിച്ച മത്സരത്തിലാണ് കാമറൂണിനെതിരെ തോറ്റത്.  റിച്ചാലിസൺ രണ്ടു ഗോൾ നേടിയിട്ടുണ്ട്. 

gabriel-jesus-neymar

ദക്ഷിണ കൊറിയ: പോർച്ചുഗലിനെ 2–1നു തകർത്താണ് ദക്ഷിണ കൊറിയ പ്രീക്വാർട്ടറിലെത്തിയത്. ഘാനയ്ക്കെതിരെ തോറ്റപ്പോൾ യുറഗ്വായ്ക്കെതിരെ സമനില വഴങ്ങി. 4 ഗോൾ നേടിയപ്പോൾ നാലെണ്ണം വഴങ്ങി. വേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകളാണ് ടീമിന്റെ ശക്തി. പ്രതിരോധപ്പിഴവുകളിൽ നിന്നാണ് ഗോളുകൾ വഴങ്ങിയത്. ബ്രസീലിനെതിരെ അത് ആവർത്തിക്കാതിരിക്കാനാകും ശ്രമിക്കുക. മധ്യനിരയിൽ സോൺ ഹ്യൂങ് മിനിന്റെ പ്രകടനമാണ് ടീമിന്റെ പ്രതീക്ഷ.

നേർക്കുനേർ: 

7 കളികൾ - ബ്രസീൽ ജയം: 6 ; ദക്ഷിണ കൊറിയ: 1

English Summary : FIFA World Cup 2022 Brazil vs South Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com