ജാംഷഡ്പൂരിനെയും കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ്, അഞ്ചാം വിജയം (1-0)

ജാംഷഡ്പൂരിനെതിരെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഡയമെന്റകോസിന്റെ ആഹ്ലാദം. Photo: Facebook@KeralablastersFC
ജാംഷഡ്പൂരിനെതിരെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഡയമെന്റകോസിന്റെ ആഹ്ലാദം. Photo: Facebook@KeralablastersFC
SHARE

ജാംഷഡ്പൂർ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ അഞ്ചാം വിജയം. എവേ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജാംഷഡ്പൂരിനെ കീഴടക്കിയത്. 17–ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമെന്റകോസിന്റെ വകയായിരുന്നു ഗോൾ.

ജയത്തോടെ 15 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ആറെണ്ണവും തോറ്റ ജാംഷഡ്പൂർ പത്താമതാണ്. ഹൈദരബാദിനെ ഒരു ഗോളിന് കീഴടക്കി 15 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് എട്ടാം പോരാട്ടത്തിനിറങ്ങിയത്. മത്സരത്തിന്റെ 17–ാം മിനിറ്റിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. ബോക്സിന്റെ മധ്യത്തിൽനിന്ന് ദിമിത്രിയോസ് ഡയമെന്റകോസിന്റെ ഇടംകാൽ ഷോട്ട് ജംഷഡ്പൂർ ഗോളി ടി.പി. രഹനേഷിനെ മറികടന്ന് വലയുടെ ഇടതു മൂലയിൽ പതിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയുടെ മികച്ചൊരു ക്രോസിലാണ് ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള ജാംഷഡ്പൂരിന്റെ കടുത്ത സമ്മർദം പ്രതിരോധക്കോട്ട കെട്ടി ബ്ലാസ്റ്റേഴ്സ് മറികടന്നു. ഗോളി പ്രഭ്സുഖൻ ഗില്ലിന്റെ തകർപ്പൻ സേവുകളും രക്ഷയായി. 11 ന് കൊച്ചിയിൽ ബെംഗളൂരു എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

English Summary: Kerala Blasters vs Jamshedpur FC Match Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS