ADVERTISEMENT

മെക്സിക്കോ ലോകകപ്പിനിടെ ക്യാപ്റ്റൻ ഡിയേഗോ മറഡോണയുടെ വാക്കുകൾ ഇപ്പോഴും ഓർമയിലുണ്ട്: ‘‘ശാന്തത കൈവിടാതെ കളിക്കുക. ജാഗ്രതയോടെ മത്സരത്തിന്റെ ഗതി നിരീക്ഷിക്കുക. എന്റെ നീക്കങ്ങൾക്കു പിന്തുണ നൽകുക’’.  ആ നിർദേശം ഞങ്ങൾ പാലിച്ചു. ചാംപ്യന്മാരുമായി.

ഇപ്പോൾ കാലം മാറി, ക്യാപ്റ്റനും. മറഡോണ ഊർജസ്വലതയും നാടകീയതയും മനഃസാന്നിധ്യവും ഉള്ള നായകനായിരുന്നു. ലയണൽ മെസ്സിയാകട്ടെ, ശാന്തനും മിതഭാഷിയും അതേസമയം, മത്സരഗതി മനസ്സിലാക്കാൻ മിടുക്കനുമാണ്. മികച്ച നായകനാണെന്ന് ലിയോ തെളിയിച്ചു കഴി‍ഞ്ഞിരിക്കുന്നു.

അർജന്റീന– നെതർലൻഡ്സ് ക്വാർട്ടർ കടുത്ത മത്സരമാകുമെന്നാണ് എന്റെ നിരീക്ഷണം. വലിയ ബഹളങ്ങളൊന്നുമില്ലാതെ തുടങ്ങിയ നെതർലൻഡ്സും മികവിലേക്കെത്തിയിട്ടുണ്ട്. ഡച്ച് ക്യാപ്റ്റൻ വിർജിൽ വാൻ ദെയ്ക്കും മെസ്സിയും തമ്മിലുള്ള പോരാട്ടം ശ്രദ്ധാകേന്ദ്രമാകും. 

English Summary: Jorge Burruchaga on Argentina- Netherlands Match, Fifa World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com