ക്രിസ്റ്റ്യാനോ റൊണാൾഡോ ഭീഷണിപ്പെടുത്തിയില്ല; ടീം ക്യാംപ് വിടില്ല: പോർച്ചുഗൽ

TOPSHOT-FBL-EURO-2020-2021-MATCH35-POR-FRA
SHARE

അൽ റയ്യാൻ∙ ലോകകപ്പിൽ പ്രീക്വാർട്ടർ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിനാൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിടുമെന്ന വാർത്ത പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ നിഷേധിച്ചു. ലോകകപ്പിനിടെ ഒരു ഘട്ടത്തിലും ടീം വിടുമെന്ന് ക്രിസ്റ്റ്യാനോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഫെഡറേഷൻ അറിയിച്ചു. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് ക്രിസ്റ്റ്യാനോയെ ഇറക്കിയത്.

ദക്ഷിണ കൊറിയയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ രണ്ടാം പകുതിയിൽ തന്നെ പിൻവലിച്ചതിലും ക്രിസ്റ്റ്യാനോ, പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിനോട് അതൃപ്തി പ്രകടിപ്പിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, സാന്റോസ് ഇതു നിഷേധിച്ചു.  ഖത്തർ ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഘാനയ്ക്കെതിരെ പെനൽറ്റി ഗോൾ നേടിയതോടെ 5 ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന ഖ്യാതി നേടിയിരുന്നെങ്കിലും പിന്നീട് നിറംമങ്ങി. 

English Summary : Cristiano Ronaldo will not leave Portugal team camp  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS