ADVERTISEMENT

തലമുറകളുടെ ഏറ്റുമുട്ടലാണ് അർജന്റീന– നെതർലൻഡ്സ് മത്സരം. ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനും ചെറുപ്പക്കാരനായ കോച്ചും തമ്മിലുള്ള കൊമ്പുകോർക്കൽ. എന്റെ സുഹൃത്തു കൂടിയായ ലയണൽ സ്കലോണി ഫുട്ബോൾ കളിക്കുന്ന കാലത്തേ നെതർലൻഡ്സിന്റെ ഇപ്പോഴത്തെ പരിശീലകൻ ലൂയി വാൻ ഗാൾ പ്രശസ്തനാണ്. രാജ്യാന്തര തലത്തിൽ സ്കലോണിക്കു തുടക്കക്കാലമാണെങ്കിൽ ഈ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് വാൻ ഗാൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

സൗഹൃദ മത്സരങ്ങളടക്കം 9 കളികളിലാണ് ഇരുടീമും നേർക്കുനേർ വന്നത്. നാലു തവണ നെതർലൻ‍ഡ്സും 2 തവണ അർജന്റീനയും വിജയിച്ചു. 3 കളികൾ സമനിലയായി. 2014 ലോകകപ്പ് സെമിയുടെ തനിയാവർത്തനം കൂടിയാണ് ഇന്നത്തെ ക്വാർട്ടർ. ഒരു ടീം ഇന്നു പുറത്താകും. അത് അർജന്റീനയാകില്ല എന്നാണ് എന്റെ പ്രതീക്ഷ. എയ്ഞ്ചൽ ഡി മരിയയ്ക്കും അലയാന്ദ്രോ ഗോമസിനും പരുക്കേറ്റതിനാൽ മുന്നേറ്റനിരയിൽ ലയണൽ മെസ്സിക്കും ജൂലിയൻ അൽവാരസിനും ആരായിരിക്കും കൂട്ടാളിയാകുമെന്നതു വ്യക്തമല്ല. 

English Summary : Juan Veron expects fierce battle between two generation coaches  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com