ഞെട്ടലുകള്‍ക്കും ട്വിസ്റ്റുകളും സസ്പെൻസുകൾക്കും ഒടുവിൽ ലോകകിരീടം നെഞ്ചോടു ചേർത്ത് മെസ്സി രാജ്യാന്തര കരിയറിനു സൈനോഫ് പറയുകയാണ്. അതും ജയപരാജയങ്ങൾ പലകുറി മാറിമറിഞ്ഞ ഒന്നാംതരം കലാശപ്പോരാട്ടത്തിന്റെ അവസാന സെക്കൻഡ് വരെ ആക്‌ഷനിൽ നിറഞ്ഞുനിന്നുകൊണ്ട്. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞുചേർന്ന അർജന്റീന എന്ന ദേശത്തിന്റെയും മെസ്സിയുടെയും ആരാധകർക്ക് ഇതിലും മനോഹരമായ ഒരു ക്ലൈമാക്സ് സ്വപ്നങ്ങളിൽ മാത്രം!
HIGHLIGHTS
- സ്വപ്നസാഫല്യത്തിൽ അർജന്റീനയുടെയും മെസ്സിയുടെയും ആരാധകർ
- അർജന്റീനയ്ക്കായി ലാർജർ ദാൻ ലൈഫ് റോളിൽ ഖത്തറിൽ നിറഞ്ഞാടി മെസ്സി
- വിജയം അണിയറയിൽ സ്കലോനി ഒരുക്കിയ തന്ത്രങ്ങളുടേതു കൂടി