ADVERTISEMENT

കൊച്ചി ∙ ഫിഫ ലോകകപ്പ് ഫൈനലിൽ തന്റെ പ്രവചനം 1 – 1 ൽ നിശ്ചലമായിപ്പോയെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച്. മനോരമ ഓൺലൈനും സ്കൈലൈൻ ബിൽ‍ഡേഴ്സും സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കു സമ്മാനം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ലോകകപ്പ് ഫൈനലിലെ പെനൽറ്റിയുടെ ഫലം എന്താകുമെന്നു പ്രവചിക്കാൻ പോലും തനിക്കു സാധിച്ചില്ല. ഫുട്ബോൾ തികച്ചും പ്രവചനാതീതമാണെന്നതാണ് അതിന്റെ ഭംഗി. മൽസര ഫലം 3  – 1 ൽ നിന്നും 3 – 3 ലേയ്ക്കും അവിടെ നിന്നു പെനൽറ്റിയിൽ 4 – 2 ലേക്കും ഗതിമാറുന്നത് അതുകൊണ്ടാണ്.’’ – കൃത്യമായി ഫലം പ്രവചിച്ചു സമ്മാനം നേടിയ വൈക്കം സ്വദേശി ഓമൽ ജോർജിനെ അഭിനന്ദിച്ചായിരുന്നു ഇവാന്റെ പ്രതികരണം.

omal-george-fifa-prediction-contest-winner-more
ഫിഫ ലോകകപ്പ് ഫൈനലിനോട് അനുബന്ധിച്ചു മനോരമ ഓൺലൈനും സ്കൈലൈൻ ബിൽ‍ഡേഴ്സും സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ ഐഫോൺ 14 സമ്മാനം ലഭിച്ച വൈക്കം സ്വദേശി ഓമൽ ജോർജ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിനൊപ്പം. സ്കൈലൈൻ ബിൽഡേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസ് , മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ എന്നിവർ സമീപം.

പ്രവചന മത്സരത്തിൽ ഗോളുകൾ 3 - 3 ഉം പെനാൽറ്റി 4 - 2 എന്നും കൃത്യമായി പ്രവചിച്ചതാണ് ഓമലിന് ഐഫോൺ 14ന് അർഹനാക്കിയത്. കൃത്യമായി മൽസരഫലം പ്രവചിച്ചവരിൽ നിന്നു കോട്ടയം എസ്പി കെ. കാർത്തിക്കാണ് വിജയിയെ തിരഞ്ഞെടുത്തത്. പ്രതിദിന പ്രവചന മൽസരത്തിൽ ലോകകപ്പിലെ 64 ൽ 38 കളിയുടെയും ഫലം കൃത്യമായി പ്രവചിച്ച തൃശൂർ സ്വദേശി ഷിബിൻലാലിന് 5,000 രൂപയുടെ ആമസോൺ സമ്മാനക്കൂപ്പണും ബ്ലാസ്റ്റേഴ്സ് പരിശീലകൻ സമ്മാനിച്ചു. 

‘‘ ഐഎസ്എൽ കിരീട നേട്ടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഇത്ര ആരാധകരുള്ള ഒരു ടീമിനു വേണ്ടി രണ്ടു വർഷമായി പരിശീലകനായി പ്രവർത്തിക്കാൻ സാധിക്കുന്നത് അഭിമാനമായാണ് കരുതുന്നത്. ഇവിടെ ജോലി ചെയ്യുന്നതും ആരാധകരുടെ പിന്തുണയും ആസ്വദിക്കുന്നു.’’ – ഇവാൻ വുക്കൊമനോവിച്ച് പറഞ്ഞു. 

shibin-lal-fifa-prediction-contest-winner
ഫിഫ ലോകകപ്പ് ഫൈനലിനോട് അനുബന്ധിച്ചു മനോരമ ഓൺലൈനും സ്കൈലൈൻ ബിൽ‍ഡേഴ്സും സംഘടിപ്പിച്ച പ്രതിദിന പ്രവചന മത്സരത്തിൽ ഏറ്റവും കൂടുതൽ മൽസരഫലം കൃത്യമായി പ്രവചിച്ച സമ്മാനം ലഭിച്ച തൃശൂർ സ്വദേശി ഷിബിൻലാൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിനൊപ്പം. സ്കൈലൈൻ ബിൽഡേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസ് , മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ എന്നിവർ സമീപം.

സ്കൈലൈൻ ബിൽഡേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ, മനോരമ ഓൺലൈൻ മാർക്കറ്റിങ് മാനേജർ എം. ചിദംബരം, സ്കൈലൈൻ കോർപ്പറേറ്റ് സെയിൽസ് ജനറൽ മാനേജർ അനിൽ ചാക്കോ, സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി മുഹമ്മദ് ഫറൂഖ് എന്നിവർ പങ്കെടുത്തു.

English Summary: Winner Omal George receives iPhone 14 for  FIFA World Cup Prediction Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com