ADVERTISEMENT

ലണ്ടൻ ∙ തേനീച്ച കുത്തിയാലും സന്തോഷം മുടങ്ങും; ലിവർപൂളിന്റെ അവസ്ഥ ഇപ്പോൾ ഇതാണ്! തേനീച്ചക്കൂട്ടം എന്നറിയപ്പെടുന്ന ബ്രെന്റ്ഫഡിനോട് 3–1നു തോറ്റതോടെ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ആദ്യ നാലിലേക്കു കയറാമെന്ന ലിവർപൂളിന്റെ മോഹങ്ങൾക്കു കുത്തേറ്റു. സ്വന്തം മൈതാനമായ ജിടെക് കമ്യൂണിറ്റി സ്റ്റേഡിയത്തിലാണ് ബ്രെന്റ്ഫഡിന്റെ അവിസ്മരണീയ ജയം. 19–ാം മിനിറ്റിൽ ലിവർപൂൾ താരം ഇബ്രാഹിമ കൊനാട്ടെയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ബ്രെന്റ്ഫഡ് പിന്നീട് യൊവാൻ വിസ്സ (42–ാം മിനിറ്റ്), ബ്രയാൻ എംബ്യൂമോ (84) എന്നിവരുടെ ഗോളിൽ ജയമുറപ്പിച്ചു. 50–ാം മിനിറ്റിൽ അലക്സ് ഓക്സ്‌ലെയ്ഡ് ചേംബർലെയ്നാണ് ലിവർപൂളിന്റെ ആശ്വാസഗോൾ നേടിയത്. 1938നു ശേഷം ആദ്യമായാണ് ലിവർപൂളിനെതിരെ ബ്രെന്റ്ഫഡ് ജയിക്കുന്നത്. യുറഗ്വായ് സ്ട്രൈക്കർ ഡാർവിൻ നുനെസിന്റെ ഫിനിഷിങ് പോരായ്മകൾ ഈ മത്സരത്തിലും ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ്പിനു തലവേദനയായി. ജയത്തോടെ ബ്രെന്റ്ഫഡ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്കുയർന്നു. ലിവർപൂൾ 6–ാം സ്ഥാനത്തു തുടരുന്നു.

English Summary: beat Liverpool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com