മഞ്ചേരി ∙ ഐ ലീഗ് ഫുട്ബോളിൽ ഇന്ന് പയ്യനാട് സ്റ്റേഡിയത്തിൽ സ്പാനിഷ് പരിശീലകരുടെ പുതിയ ടീമുകൾക്കൊപ്പമുള്ള കന്നിപ്പോരാട്ടം. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം സ്വപ്നം കണ്ട് ആതിഥേയരായ ഗോകുലം കേരള എഫ്സി പുതിയ പരിശീലകൻ ഫ്രാൻസെസ് ബോണറ്റിന്റെ നേതൃത്വത്തിൽ പുതുവർഷത്തിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. നേരിടുന്നതാകട്ടെ ഗോകുലത്തിന്റെ തന്നെ മുൻ കോച്ച് ഫെർണാണ്ടോ വരേലയുടെ ശിക്ഷണത്തിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ചർച്ചിൽ ബ്രദേഴ്സ് ഗോവയെ.
സ്പെയിനിൽ നിന്നുള്ള ഇരു പരിശീലകരും കഴിഞ്ഞ മാസം അവസാനമാണ് ടീമുകൾക്കൊപ്പം ചേർന്നത്. ഇന്ന് വൈകിട്ട് 4.30നാണ് മത്സരം. ഡിഡി സ്പോർട്സിലും യൂറോ സ്പോർട്ടിലും തൽസമയം കാണാം.
ടീമിലെ പല താരങ്ങളേക്കാളും ചെറുപ്പമായ ഫ്രാൻസിസ് ബോണറ്റിനു (29 വയസ്സ്) കീഴിൽ പുതിയ തന്ത്രങ്ങളുമായാണ് ഗോകുലം ഇന്നിറങ്ങുന്നത്. ഹാട്രിക് കിരീടം തേടിയുള്ള യാത്രയിൽ ഇന്ന് പത്താം മത്സരത്തിനിറങ്ങുമ്പോൾ പോയിന്റ് പട്ടികയിൽ 15 പോയിന്റുമായി അഞ്ചാമതാണ് ഗോകുലം. എന്നാൽ ജയിച്ചാൽ ശ്രീനിധി ഡെക്കാൻ എഫ്സിക്കു പിന്നിലായി രണ്ടാമതെത്താം. കഴിഞ്ഞ എവേ മത്സരത്തിൽ
ട്രൗ എഫ്സി ഇംഫാലിനെ സ്വന്തം തട്ടകത്തിൽ 6–1ന് തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാണ് ചർച്ചിൽ ഇന്ന് കളത്തിലിറങ്ങുന്നത്. 9 കളികളിൽ നിന്ന് 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ചർച്ചിൽ.
English Summary: I League, Gokulam Kerala FC vs Churchill Brothers Match Updates