റിയോ∙ ബ്രസീൽ പ്രതിരോധ താരം ജോവോ മിറാന്‍ഡ ഫുട്ബോളിൽനിന്നു വിരമിച്ചു. വിട ചൊല്ലാനുള്ള നിമിഷം എത്തിച്ചേർന്നു, ഫുട്ബോളിന്റെ ആരാധകനായി തുടരുമെന്നും മിറാൻഡ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 2009 മുതൽ 2019 വരെയുള്ള കാലയളവിൽ ബ്രസീലിനായി 58 മത്സരങ്ങളിൽ കളിച്ചു.
ബ്രീസീലിയൻ ഫുട്ബോൾ ലീഗിലെ കോറിറ്റിബ ക്ലബിലാണ് ജോവോ കരിയർ തുടങ്ങിയത്. പിന്നീട് സാവോ പോളോ എഫ്സിയുടെ ഭാഗമായി. 2013, 2014 വർഷങ്ങളിൽ അത്‍ലറ്റികോ മഡ്രിഡിനൊപ്പം ലീഗ് കിരീടങ്ങൾ നേടി. ക്ലബ് ഫുട്ബോളിൽ ഇറ്റലി ക്ലബ് ഇന്റർ മിലാനു വേണ്ടിയും ഫ്രാൻസിലെ സോചൗക്സിനായും ബൂട്ട് കെട്ടിയിട്ടുണ്ട്.
English Summary: Former Brazil defender Miranda retires