ADVERTISEMENT

ബ്യൂനസ് ഐറിസ്∙ സൂപ്പർ താരം ലയണൽ മെസ്സിക്ക് 2026 ലെ ലോകകപ്പിലും കളിക്കാൻ പറ്റുമെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ഖത്തർ ലോകകപ്പ് മെസ്സിയുടെ അവസാന ലോകകപ്പാകും എന്ന ആശങ്ക ആരാധകരിലിരിക്കെയാണ് പ്രതികരണവുമായി സ്കലോണി രംഗത്തെത്തിയത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാകും എന്ന് മെസ്സി തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

‘‘വരാനിരിക്കുന്ന ലോകകപ്പിലും മെസ്സിക്കു കളത്തിലിറങ്ങാനാകുമെന്നാണു കരുതുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും അവസ്ഥയും ആശ്രയിച്ചാകും അതിനുള്ള സാധ്യതകൾ. മെസ്സിക്കു വേണ്ടി അര്‍ജന്റീനയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുന്നുണ്ട്. നിലവിൽ അദ്ദേഹം ഏറെ സന്തോഷവാനാണ്. ടീമിനൊപ്പം തുടരുകയാണെങ്കിൽ അതു മികച്ച കാര്യമാകും’’– സ്കലോണി പറഞ്ഞു.

35 വയസ്സുകാരൻ മെസ്സി അടുത്ത ലോകകപ്പിലും ടീമിനൊപ്പം ഉണ്ടാകണമെന്ന ആരാധകരുടെ പ്രതീക്ഷകൾക്കു കരുത്താകുന്നതാണ് പരിശീലകന്‍ സ്കലോണിയുടെ വാക്കുകൾ. ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ദേശീയ ജഴ്സിയിൽ കുറച്ചു കാലം തുടരാനുള്ള താൽപര്യം മെസ്സി പ്രകടിപ്പിച്ചിരുന്നെങ്കിലും അടുത്ത ലോകകപ്പിനുള്ള പ്രതീക്ഷകളെ പറ്റി പിന്നീടു പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല.

English Summary: 'I think Messi can get to the next World Cup' - Scaloni hoping captain will continue with Argentina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com