സൂറിക്ക് ∙ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരപട്ടികയിൽ ലയണൽ മെസ്സി, നെയ്മാർ, കിലിയൻ എംബപെ എന്നിവർ. അർജന്റീനയുടെ ജൂലിയൻ അൽവാരസ്, മൊറോക്കോയുടെ അഷ്റഫ് ഹക്കീമി, ഇംഗ്ലണ്ടിന്റെ ജൂഡ് ബെലിങ്ങാം, ബ്രസീലിന്റെ വിനീസ്യൂസ് ജൂനിയർ തുടങ്ങിയ യുവതാരങ്ങളും 14 അംഗ പട്ടികയിലുണ്ട്.
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല. ലോകകപ്പിൽ സെർബിയയ്ക്കെതിരെ ബ്രസീൽ താരം റിച്ചാർലിസൻ നേടിയ ഗോൾ, അർജന്റീനയ്ക്കെതിരെ ഫൈനലിൽ എംബപെ നേടിയ രണ്ടാം ഗോൾ എന്നിവ മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരപ്പട്ടികയിലുണ്ട്.
English Summary: FIFA the best; Messi, Neymar, Mbappe on the list