മഞ്ചേരി ∙ ഗോളടിക്കാതെ കളി ജയിക്കില്ലെന്ന ഫുട്ബോളിലെ പ്രാഥമിക പാഠം ഗോകുലം എഫ്സി പഠിച്ചു. അപ്പോഴേക്കും മത്സരവും 3 പോയിന്റും കൈവിട്ടു പോയിരുന്നു. നിലവിലെ ചാംപ്യന്മാരായ ഗോകുലത്തെ 2–1നു തോൽപിച്ച് മണിപ്പൂരിൽ നിന്നുള്ള ട്രാവു എഫ്സി ഐ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. ആ സ്ഥാനത്തുണ്ടായിരുന്ന ഗോകുലം അഞ്ചാമതായി.
11 കളികളിൽ നിന്നു ട്രാവുവിനു 19 പോയിന്റ്. ഗോകുലത്തിന് 18. ട്രാവുവിനായി ഗൊഗോയ് (58–ാം മിനിറ്റ്), എസ്.ജെ.സിങ് (78) എന്നിവർ ഗോൾ നേടിയപ്പോൾ ഗോകുലത്തിന്റെ ഗോൾ താഹിർ സമാന്റെ (87) വകയായിരുന്നു.
English Summary: I League, Trau FC beat Gokulam Kerala FC