മെക്സിക്കോ സിറ്റി ∙ ലൈംഗികാതിക്രമ കേസിൽ സ്പെയിനിലെ ബാർസിലോന പൊലീസ് അറസ്റ്റ് ചെയ്ത ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസുമായുള്ള കരാർ മെക്സിക്കൻ ക്ലബ് പ്യൂമാസ് അവസാനിപ്പിച്ചു. ഈ വർഷം ജൂലൈ വരെ ക്ലബ്ബിൽ തുടരാം എന്ന കരാറാണ് ക്ലബ് റദ്ദാക്കിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് സ്പാനിഷ് ക്ലബ് ബാർസിലോനയിൽ നിന്ന് ആൽവസ് പ്യൂമാസിലെത്തിയത്. ഡിസംബർ 31ന് പുതുവർഷ ആഘോഷത്തിനിടെ ബാർസിലോനയിലെ നിശാക്ലബ്ബിൽ വച്ച് ഡാനി ആൽവസ് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തെ അറസ്റ്റ് ചെയ്തത്.
English Summary : Mexican club kicked out Dani alves