അരങ്ങേറ്റത്തിൽ ക്രിസ്റ്റ്യാനോ ഗോളടിച്ചില്ല; ബ്രസീൽ താരത്തിലൂടെ മുന്നിലെത്തി അൽ നസര്‍

al-nassr-1248
ഹെഡറിനായുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമം, ഗോൾ നേട്ടം ആഘോഷിക്കുന്ന താരം. Photo: Twitter@CristianoRonaldo
SHARE

റിയാദ്∙ അൽ നസർ ക്ലബിനായി സൗദി പ്രോ ലീഗിൽ ആദ്യ മത്സരം കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഗോളടിക്കാനായില്ല. എത്തിഫാക്കിനെ അൽ നസർ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി. എത്തിഫാക്കിനെതിരെ 90 മിനിറ്റും പോർച്ചുഗീസ് സൂപ്പര്‍ താരം ഗ്രൗണ്ടിലുണ്ടായെങ്കിലും താരത്തിനു സ്കോർ ചെയ്യാന്‍ സാധിച്ചില്ല.

31–ാം മിനിറ്റിൽ ബ്രസീലിയൻ മിഡ് ഫീൽഡർ ടാലിസ്കയാണ് അൽ നസറിന്റെ വിജയ ഗോൾ നേടിയത്. അബ്ദുൽമജീദ് അൽ സുലെയ്ഹീമിന്റെ ക്രോസിൽ ഹെഡ് ചെയ്തായിരുന്നു ബ്രസീൽ താരത്തിന്റെ ഗോൾ. ഗോൾ നേട്ടം ആവോളം ആഘോഷിച്ച റൊണാൾഡോ ഗ്രൗണ്ടിൽ ഏതാനും മികച്ച നീക്കങ്ങളും പുറത്തെടുത്തു.

ആദ്യ മത്സരത്തിന്റെ ചിത്രങ്ങൾ റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സൗദിയിലെ ഫുട്ബോൾ ആരാധകർക്ക് നന്ദി അറിയിക്കുന്നതായും റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം പിഎസ്ജിക്കെതിരെ റിയാദ് ഓൾ സ്റ്റാർസ് ടീമിനായി കളിക്കാനിറങ്ങിയ റൊണാൾഡോ ഇരട്ട ഗോൾ നേടിയിരുന്നു. മത്സരം 5–4ന് പിഎസ്ജി വിജയിച്ചിരുന്നു.

English Summary: Cristiano Ronaldo fails to make impact on his Al Nassr debut

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS