ലണ്ടൻ ∙ പ്രിമിയർ ലീഗ് ഫുട്ബോളിൽ 19 വർഷത്തിനു ശേഷം കിരീടം സ്വപ്നം കാണുന്ന ആർസനലിന് നിർണായക ജയം. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ആർസനൽ 3–2ന് നാലാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച് ലീഗ് കിരീടത്തിലേക്ക് ഒരുപടികൂടി അടുത്തു. എഡ്ഡി എൻകെറ്റിയ (24’, 90’), ബുകായോ സാക്ക (53’) എന്നിവരാണ് ആർസനലിനായി ഗോൾ നേടിയത്. മാർക്കസ് റാഷ്ഫഡ് (17’), ലിസാന്ദ്രോ മാർട്ടിനസ് (59’) എന്നിവർ യുണൈറ്റഡിനായി ഗോൾ മടക്കി. ആർസനലിന് 50 പോയിന്റുണ്ട്.
English Summary: Arsenal win in premier league football