യൂറോപ്യൻ ഫുട്ബോൾ ക്ലബ് ചെൽസിയുടെ വെൽനസ് മാനേജർ വിനയ് മേനോൻ 13 വർഷത്തെ സേവനത്തിനു ശേഷം ചെൽസി വിട്ടു. വിവിധ കായിക രംഗത്തെ പ്രമുഖരേയും കോർപറേറ്റ് അധിപന്മാരേയും പരിശീലിപ്പിക്കാൻ വേണ്ടിയാണു സ്നേഹപൂർവം ചെൽസി വിട്ടതെന്നു വിനയ് മേനോൻ മനോരമയോടു പറഞ്ഞു. ലോകകപ്പിൽ ബെൽജിയം ടീമിന്റെ പരിശീലകനായിരുന്നു വിനയ്. യൂറോപ്യൻ മുൻനിര ക്ലബ്ബിന്റേയും ലോകകപ്പു കളിക്കുന്ന രാജ്യത്തിന്റേയും പരിശീലന പദവിയിലുമെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ചെൽസി വിട്ടെന്ന് അറിഞ്ഞതോടെ തന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി പല സംസ്ഥാന സർക്കാരുകളും വിളിച്ചെന്നും കളി അറിയാത്തവർ കാര്യങ്ങൾ തീരുമാനിക്കുന്നതാണു കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. വിനയുമായി മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ഉണ്ണി കെ. വാരിയർ തയാറാക്കിയ പ്രത്യേക അഭിമുഖം.
HIGHLIGHTS
- ചെൽസി വിടാനുള്ള വിനയുടെ തീരുമാനത്തിനു പിന്നിൽ?
- ചെൽസിയുടെയും താരങ്ങളുടെയും വെൽനെസിനെക്കുറിച്ച്
- ‘കേരളത്തിന്റെ ഫുട്ബോൾ സാധ്യതകൾ ബ്രസീലിനെക്കാളും അർജന്റീനയെക്കാളും അധികം’