ADVERTISEMENT

ന്യൂഡൽഹി ∙ ഈ വർഷത്തെ സൂപ്പർ കപ്പ് ഫുട്ബോളിനു കേരളം വേദിയാകും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ ഏതെങ്കിലും രണ്ടിടത്തായിട്ടാകും ഇത്തവണ ടൂർണമെന്റ് അരങ്ങേറുക. ഏപ്രിൽ 8 മുതൽ 25 വരെ നടക്കുന്ന മത്സരത്തിൽ രാജ്യത്തെ 16 പ്രമുഖ ക്ലബ്ബുകൾ അണിനിരക്കും. ഐഎസ്എലിലെ 11 ടീമുകളും ഈ സീസണിലെ ഐ ലീഗ് വിജയികൾക്കും നേരിട്ടു യോഗ്യത. ഐ ലീഗിലെ മറ്റു ടീമുകളിൽനിന്നു യോഗ്യതാ മത്സരം ജയിക്കുന്ന 4 ടീമുകളും ടൂർണമെന്റിൽ കളിക്കും. ഏപ്രിൽ 3 മുതലാണു യോഗ്യതാ മത്സരങ്ങൾ.

4 ടീമുകൾ വീതം ഉൾപ്പെട്ട 4 ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. ഗ്രൂപ്പ് ജേതാക്കൾ സെമിയിലെത്തും. ഏപ്രിൽ 8 മുതൽ 19 വരെയാണ് ഗ്രൂപ്പ് മത്സരങ്ങൾ. സെമി 21, 22 തീയതികളിലും. ഫൈനൽ 25ന്. സൂപ്പർ കപ്പ് വിജയികൾ കഴിഞ്ഞ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരളയുമായി എഎഫ്സി കപ്പ് യോഗ്യതയ്ക്കു വേണ്ടി പൊരുതും.

English Summary: Supercup Football this time in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com