സുവർണാവസരം പാഴാക്കി റൊണാൾഡോ, നിരാശ; അൽ നസർ പുറത്ത്

അൽ ഇതിഹാദിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: FB@AlNassr
അൽ ഇതിഹാദിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: FB@AlNassr
SHARE

റിയാദ്∙ സൗദി സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ തോറ്റു പുറത്തായി അൽ നസർ ക്ലബ്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസറിനെ അൽ ഇതിഹാദ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു തകർത്തുവിട്ടത്. രണ്ടാം മത്സരത്തിലും അൽ നസറിനായി ഗോൾ നേടാൻ‌ റൊണാൾഡോയ്ക്കു സാധിച്ചില്ല. ഇതിഹാദിനായി റൊമാരിഞ്ഞോ (15–ാം മിനിറ്റ്), അബ്ദെറസാഖ് ഹംദല്ല (43), മുഹമ്മദ് അൽ ഷൻകീറ്റി (93) എന്നിവരാണു ഗോളുകൾ നേടിയത്.

67–ാം മിനിറ്റിൽ ബ്രസീൽ താരം ടലിസ്കയാണ് അൽ‌ നസറിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. 15–ാം മിനിറ്റിൽ റൊമാരീഞ്ഞോയിലൂടെ അൽ ഇതിഹാദ് മുന്നിലെത്തിയതിനു പിന്നാലെ സമനില പിടിക്കാൻ റൊണാൾഡോയ്ക്കു ലഭിച്ച സുവർണാവസരം സൂപ്പർ താരം പാഴാക്കി. ചില അവസരങ്ങൾ കൂടി റോണോയ്ക്കു ലഭിച്ചെങ്കിലും അൽ ഇതിഹാദ് താരങ്ങൾ പ്രതിരോധം കടുപ്പിച്ചതോടെ ലക്ഷ്യം കാണാനായില്ല.

ഫെബ്രുവരി മൂന്നിന് അൽ ഫത്തെയ്ക്കെതിരെ സൗദി പ്രോ ലീഗിലാണ് റൊണാൾഡോയുടെ അടുത്ത മത്സരം. സൗദി പ്രോ ലീഗിലെ ആദ്യ മത്സരത്തിലും ഗോള്‍ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല. ഈ മത്സരത്തിൽ ടാലിസ്കയാണ് അൽ നസറിന്റെ വിജയ ഗോൾ നേടിയത്. കഴിഞ്ഞ ദിവസം പിഎസ്ജിക്കെതിരെ റിയാദ് ഓൾ സ്റ്റാർസ് ടീമിനായി കളിക്കാനിറങ്ങിയ റൊണാൾഡോ ഇരട്ട ഗോൾ നേടിയിരുന്നു. മത്സരം 5–4ന് പിഎസ്ജി വിജയിച്ചിരുന്നു.

English Summary: Cristiano Ronaldo, Al Nassr knocked out of Saudi Super Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS