കെങ്കരെ എഫ്സിയെ 1–0ന് തോൽപിച്ചു, ഗോകുലം മൂന്നാം സ്ഥാനത്ത്

gokulam
കെങ്കരെ എഫ്സിക്കെതിരെ ഗോകുലം താരം സെർജിയോ മെൻഡി ഹെഡറിലൂടെ ഗോൾ നേടുന്നു. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
SHARE

കോഴിക്കോട് ∙ സ്ട്രൈക്കർ സെർജിയോ മെൻഡി നേടിയ ഗോളിൽ കെങ്കരെ എഫ്സിയെ 1–0ന് തോൽപിച്ച് ഗോകുലം കേരള എഫ്സി ഐ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. 21–ാം മിനിറ്റിൽ വികാസ് സിങ് സെയ്നിയുടെ അസിസ്റ്റിൽ നിന്ന് ഹെഡറിലൂടെയാണ് സ്പാനിഷ് താരം മെൻഡി ലക്ഷ്യം കണ്ടത്. മെൻഡിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ ഗോകുലത്തിന് 13 കളികളിൽ 24 പോയിന്റായി.

17–ാം മിനിറ്റിൽ കെങ്കരെയുടെ കിരൺ പന്ഥാരെ മഞ്ഞക്കാർഡ് കണ്ടതു മുതൽ മത്സരത്തിൽ കാർഡുകളുടെ ഘോഷയാത്രയായിരുന്നു. 56–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് രാഹുൽ രാജു പുറത്തായതിനു ശേഷം 10 പേരുമായാണ് ഗോകുലം പൊരുതി നിന്നത്. 

ഗോളി ഷിബിൻരാജിന്റെ സേവുകളും ക്യാപ്റ്റൻ അമിനോ ബൗബയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിരയുടെ ചെറുത്തുനിൽപും ഗോകുലത്തെ കാത്തു. ഫെബ്രുവരി 5ന് ഇംഫാലിൽ നെറോക്ക എഫ്സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

English summary: I League win for Gokulam Kerala FC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS