ADVERTISEMENT

കൊച്ചി ∙ അവസര നഷ്ടങ്ങളുടെ പെരുമഴയ്ക്കിടെ ബ്ലാസ്റ്റേഴ്സിനു കരുത്തായി ‘ഡയമണ്ട്’ തിളക്കമുള്ള രണ്ടു ഗോളുകൾ. ദിമിത്രിയോസ് ഡയമന്റകോസിന്റെ ഇരട്ട ഗോൾ മികവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–0ന്  തോൽപിച്ച് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തി. 28 പോയിന്റുമായി ലീഗിൽ 3–ാം സ്ഥാനത്തേക്കു കയറ്റവും കിട്ടി. ഡയമന്റകോസ് ടോപ് സ്കോറർ പട്ടികയിൽ രണ്ടാമനായി; 9 ഗോളുകൾ. ഫെബ്രുവരി 3 നു കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിന് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം. 

തുടർച്ചയായ 2 തോൽവികൾക്കു ശേഷം വിജയം കൊതിച്ചിറങ്ങിയ മഞ്ഞപ്പട കാത്തിരുന്ന ഗോളെത്തിയതു 42–ാം മിനിറ്റിൽ. ജെസലിന്റെ ത്രോയിൽ ബ്രെയ്സ് മിറാൻഡ ബോക്സിനുള്ളിലേക്ക് ഉയർത്തിയ പന്തിൽ ഡയമന്റകോസിന്റെ മിസൈൽ ഹെഡർ. 2 മിനിറ്റിനകം ഡയമന്റകോസിന്റെ രണ്ടാം ഗോളും പിറന്നു. മധ്യവരയ്ക്കു സമീപം അഡ്രിയൻ ലൂണ നോർത്ത് ഈസ്റ്റ് പ്രതിരോധ നിരക്കാർക്കിടയിലൂടെ നൽകിയ പന്തുമായി കുതിച്ച ഡയമന്റകോസിനെ തടയാൻ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ മാത്രം. ക്ലാസ് തെളിയിച്ചൊരു നിലംപറ്റെ ഷോട്ടിലൂടെ ഗ്രീക്ക് താരം പന്തിനെ വലയിലേക്കയച്ചു. അതുവരെയുള്ള അവസര നഷ്ടങ്ങൾക്കെല്ലാം നൊടിയിടെയുള്ള പ്രായശ്ചിത്തം. 

ഗോവയോടു തകർന്ന ടീമിനെ അടിമുടി അഴിച്ചു പണിതാണു കോച്ച് ഇവാൻ വുക്കൊമനോവിച് ആദ്യ ഇലവനെ  കളത്തിലിറക്കിയത്. 6 മാറ്റങ്ങളുമായി സീസണിൽ ആദ്യത്തെ സമ്പൂർണ ഉടച്ചു വാർക്കൽ. വല കാക്കാൻ ഗില്ലിനു പകരം കരൺജിത് സിങ്. പ്രതിരോധത്തിൽ നിഷു കുമാറും പരുക്കേറ്റ സന്ദീപും പുറത്തായപ്പോൾ ഖബ്രയും ജെസലും വന്നു. മധ്യനിരയിലും മുന്നേറ്റത്തിലും സഹൽ, സൗരവ് മണ്ഡൽ, കല്യൂഷ്നി എന്നിവർക്കു പകരം ബ്രെയ്സ് മിറാൻഡ, കെ.പി.രാഹുൽ, ജിയാനു.

Read Here: വൻ ശമ്പളം വാഗ്ദാനം ചെയ്തിട്ടും ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കു കുക്കിനെ കിട്ടാനില്ല
 

എന്നാൽ ആദ്യ ഇലവനിൽ ബ്ലാസ്റ്റേഴ്സിനേക്കാൾ ‘മലയാളിത്തം’ നോർത്ത് ഈസ്റ്റിനായിരുന്നു. ബ്ലാസ്റ്റേഴ്സ് നിരയിൽ ഏക മലയാളി താരം രാഹുൽ. നോർത്ത് ഈസ്റ്റിനായി ഇറങ്ങിയതു 3 മലയാളി താരങ്ങൾ; പ്രതിരോധത്തിൽ അലക്സ് സജി, മധ്യനിരയിൽ എമിൽ ബെന്നി, മുന്നേറ്റത്തിൽ എം.എസ്.ജിതിൻ.

English Summary: ISL, Kerala Blasters beat NorthEast United

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com