മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ സോസിദാദിനോടു ഗോളില്ലാ സമനില വഴങ്ങിയ റയൽ മഡ്രിഡിന്റെ കിരീടമോഹങ്ങൾക്കു തിരിച്ചടി. സമനിലയോടെ റയൽ ഒന്നാം സ്ഥാനത്തുള്ള ബാർസിലോനയെക്കാൾ 5 പോയിന്റ് പിന്നിലായി. കളിയിൽ 20 ഷോട്ടുകൾ പായിച്ചെങ്കിലും ഒന്നു പോലും റയലിനു ഗോളാക്കാനായില്ല.
ഗോൾകീപ്പർ അലക്സ് റെമിറോയുടെ ഉജ്വല സേവുകൾ സോസിദാദിനെ കാത്തു. 39 പോയിന്റുമായി സോസിദാദ് റയലിനു പിന്നിൽ മൂന്നാമതുണ്ട്. ഒസാസൂനയെ 1–0നു തോൽപിച്ച അത്‌ലറ്റിക്കോ മഡ്രിഡ് 34 പോയിന്റുമായി നാലാം സ്ഥാനത്ത്. 74–ാം മിനിറ്റിൽ സോൾ നിഗ്വേസാണ് വിജയഗോൾ നേടിയത്.
English Summary: Draw for Real; A win for Atletico