പാരിസ് ∙ കളിയുടെ അവസാന നിമിഷം നേടിയ ഗോളിൽ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിയെ സമനിലയിൽ പിടിച്ച് റീംസ് (1–1). 51–ാം മിനിറ്റിൽ ബ്രസീൽ താരം നെയ്മാർ പിഎസ്ജിയെ മുന്നിലെത്തിച്ചെങ്കിലും ഇൻജറി ടൈമിൽ (90+6) ഇംഗ്ലിഷ് താരം ഫൊലാരിൻ ബലോഗൻ റീംസിനു സമനില സമ്മാനിച്ചു.
59–ാം മിനിറ്റിൽ മിഡ്ഫീൽഡർ മാർക്കോ വെരാറ്റി ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതിനു ശേഷം 10 പേരുമായിട്ടാണ് പിഎസ്ജി കളിച്ചത്. ലയണൽ മെസ്സി, നെയ്മാർ, കിലിയൻ എംബപെ എന്നിവരെല്ലാം പിഎസ്ജിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. സമനിലയോടെ ഒന്നാം സ്ഥാനത്ത് പിഎസ്ജിയുടെ (48) ലീഡ് 3 പോയിന്റായി കുറഞ്ഞു.
45 പോയിന്റോടെ ലെൻസാണ് രണ്ടാമത്. കഴിഞ്ഞ 4 ലീഗ് മത്സരങ്ങളിൽ ഒന്നു മാത്രമാണ് പിഎസ്ജി ജയിച്ചത്. രണ്ടെണ്ണം തോറ്റു.
English Summary: PSG is winless in French league football