മഡ്രിഡ് ∙ കോപ്പ ഡെൽ റെ ഫുട്ബോൾ സെമിഫൈനലിൽ റയൽ മഡ്രിഡ്–ബാർസിലോന എൽ ക്ലാസിക്കോ. മറ്റൊരു സെമിയിൽ അത്‌ലറ്റിക് ബിൽബാവോ ഒസാസൂനയെ നേരിടും. ഫെബ്രുവരി 28നാണ് സെമിഫൈനൽ ആദ്യപാദം. ഏപ്രിൽ നാലിന് രണ്ടാം പാദം. ഈ മാസം സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയലിനെ 3–1നു തോൽപിച്ച് ബാർസ കിരീടം ചൂടിയിരുന്നു.
English Summary: Real Madrid, Barcelona El Clasico In Copa del Rey Semi Finals