കൊച്ചി ∙ ബെംഗളൂരു എഫ്സിയുടെ മധ്യനിര താരം ഡാനിഷ് ഫാറൂഖ് (26) കേരള ബ്ലാസ്റ്റേഴ്സിൽ. 2026 വരെയാണ് കരാർ. തുക വെളിപ്പെടുത്തിയിട്ടില്ല. മൂന്നിന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് കളിച്ചേക്കും. കശ്മീരി റൊണാൾഡോ എന്നു വിശേഷിപ്പിക്കപ്പെടുന്ന താരം 2 സൗഹൃദ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ്സിക്കായി 27 മത്സരങ്ങളിൽ 4 ഗോളുകൾ നേടിയിട്ടുണ്ട്.
English Summary: Danish Farooq joins Kerala Blasters FC from BFC