കൊൽക്കത്ത ∙ പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകര വടക്കേപീടിക സുഹൈർ ആവേശത്തിലാണ്. സ്വന്തം ടീമായ ഈസ്റ്റ് ബംഗാൾ കഴിഞ്ഞാൽ സുഹൈർ ഏറ്റവും ഇഷ്ടപ്പെടുന്ന ടീമായ ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിക്കുക, ടീമിനെ വിജയിപ്പിക്കുക! ‘‘ സീസണിൽ 2 ഗോളടിച്ചു, 3 അസിസ്റ്റുമുണ്ട്. കഴിഞ്ഞ സീസണിൽ 4 ഗോളടിച്ചു. ഇത്തവണ അഞ്ചോ ആറോ ഗോൾ നേടണം. അതിനാണു ശ്രമിക്കുന്നത്. ’’ – വി.പി.സുഹൈർ സംസാരിക്കുന്നു.
ഈസ്റ്റ് ബംഗാളിന്റെ പ്രകടനം
കഴിഞ്ഞ വർഷങ്ങളെക്കാൾ മികച്ചതാണ് ഇക്കുറി ഈസ്റ്റ് ബംഗാൾ ടീം. പക്ഷേ, ജയങ്ങൾ വരുന്നില്ല. ഞങ്ങൾ പെട്ടെന്നു ഗോളുകൾ വഴങ്ങുന്നു. തിരിച്ചടിക്കാൻ വൈകുന്നു. ഇനിയുള്ള 5 കളികളിൽ വിജയം വേണം. എങ്കിൽ മാത്രമേ സൂപ്പർ കപ്പിൽ കളിക്കാൻ ടീമിന് ആവേശം കിട്ടൂ. സൂപ്പർ കപ്പ് കേരളത്തിൽ നടക്കുന്നതിനാൽ ഞാനും വളരെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്. ഏഷ്യൻ കപ്പിൽ ഇന്ത്യയ്ക്കായി കളിക്കാൻ മോഹമുണ്ട്; സാധിക്കുമോയെന്നറിയില്ല.
ബംഗാളിൽ ‘മിസ്’ ആകുന്നത്
അറിയാമല്ലോ, ബംഗാളിലെ ഫുട്ബോൾ ആരാധന. നന്നായി കളിച്ചാൽ അവർ നമ്മളെ ഏറ്റെടുക്കും; കേരളത്തിലെ പോലെ തന്നെ. നാട്ടിലെ ഭക്ഷണമാണു മിസ് ചെയ്യുന്നത്.
English Summary: East Bengal Player VP Suhair