‘സന്തോഷ’ കിരീടം നിലനിർത്താൻ കേരളം, കൊച്ചിയിൽ പരിശീലനം; സഞ്ജു തിരിച്ചെത്തും

HIGHLIGHTS
  • കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം കൊച്ചിയിൽ പരിശീലനം തുടരുന്നു...
santhosh-trophy-kerala-team
കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ പരിശീലനത്തിനിടെ. ചിത്രം: ഇ. വി. ശ്രീകുമാർ ∙ മനോരമ
SHARE

മികച്ച യുവ താരങ്ങളാണു ടീമിലുള്ളത്. മിക്കവരും പുതുമുഖങ്ങൾ. ഫിറ്റ്നസ് ഉറപ്പാക്കി കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഫൈനൽ റൗണ്ടിൽ കേരളം കളിക്കുക ’’– സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിനു തയാറെടുക്കുന്ന കേരള ടീമിന്റെ പരിശീലകൻ പി.ബി. രമേശ് പറയുന്നു.

ഒഡീഷയിലെ ഭുവനേശ്വറിൽ ഫെബ്രുവരി 10 മുതൽ 20 വരെ നടക്കുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾക്കായുള്ള കേരള ടീമിന്റെ പരിശീലനം എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ തുടരുകയാണ്. ക്യാംപ് 5ന് അവസാനിക്കും. 6ന് ടീം ഭുവനേശ്വറിലേക്കു ട്രെയിൻ മാർഗം യാത്ര തിരിക്കും. 10ന് ഗ്രൂപ്പ് എയിലെ ആദ്യകളിയിൽ കരുത്തരായ ഗോവയാണ്‌ എതിരാളികൾ.

രാവിലെ 8.30 മുതൽ 10 വരെയാണു ടീമിന്റെ പരിശീലനം. സ്റ്റേഡിയത്തിനു സമീപം തന്നെയാണ് കളിക്കാരുടെ താമസവും.  കേരളത്തിലെ പോലെ തന്നെ സമാനമായ കാലാവസ്ഥയാണ് ഒഡീഷയിലെന്നും കാലാവസ്ഥ പ്രശ്‌നമാകില്ലെന്നാണു കരുതുന്നതെന്നും കോച്ച് രമേശ് പറഞ്ഞു. ക്യാപ്റ്റനും ഗോൾകീപ്പറുമായ വി.മിഥുൻ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം ക്യാംപിലുണ്ട്. 

പരുക്കു മാറിയെത്തുന്ന കേരള പൊലീസ് താരം ‌ജി.സഞ്ജുവിനെയും ഉൾപ്പെടുത്തും. കഴിഞ്ഞ തവണ മഞ്ചേരിയിൽ നടന്ന ചാംപ്യൻഷിപ്പിൽ ബംഗാളിനെ തോൽപിച്ചു കേരളം ജേതാക്കളായപ്പോൾ സഞ്ജു ഡിഫൻസിലുണ്ടായിരുന്നു. കോഴിക്കോട്ട് നടന്ന യോഗ്യതാ റൗണ്ടിൽ 5 കളിയും ജയിച്ച്‌ ഗ്രൂപ്പ്‌ ജേതാക്കളായാണു കേരളം അവസാന റൗണ്ട്‌ ഉറപ്പിച്ചത്‌. 24 ഗോളടിച്ചപ്പോൾ വഴങ്ങിയത്‌ രണ്ടെണ്ണം മാത്രം.

English Summary : Kerala Santhosh trophy football team continue training at Kochi 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS