ഇൻജറി ടൈമിൽ റൊണാൾഡോയുടെ പെനൽറ്റി ഗോൾ; രക്ഷപ്പെട്ട് അൽ നസർ (2-2)

ronaldo-goal-al-nassr
അൽ– നസറിനായി ഗോൾ നേടുന്ന റൊണാൾഡോ. Photo: Twitter@CristianoRonaldo
SHARE

റിയാദ്∙ ഇൻജറി ടൈമിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ അൽ നസർ ക്ലബിന് ആശ്വാസ സമനില. സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ ഫത്തെഹ് ക്ലബ്ബാണ് അൽ നസറിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. സൗദി ക്ലബിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ഗോൾ കൂടിയാണിത്.

മത്സരം തുടങ്ങി 12–ാം മിനിറ്റിൽ അൽ ഫത്തെഹ് ലീ‍ഡെടുത്തെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ബ്രസീൽ താരം ടലിസ്കയിലൂടെ അൽ നസർ സമനില പിടിച്ചു. 58–ാം മിനിറ്റിൽ അൽ ഫത്തെഹ് വീണ്ടും മുന്നിലെത്തി. സോഫിയൻ ബെന്ദെബ്കയുടെ വകയായിരുന്നു രണ്ടാം ഗോൾ. അൽ നസർ തോല്‍വി വഴങ്ങുമെന്ന ഘട്ടത്തിൽ രണ്ടാം പകുതിയുടെ അധിക സമയത്താണ് പെനൽറ്റി വീണുകിട്ടിയത്. 93–ാം മിനിറ്റിൽ റൊണാൾഡോയുടെ കിക്ക് പിഴവുകളില്ലാതെ വലയിലെത്തി.

അൽ നസർ താരം ടലിസ്ക ചുവപ്പു കാർഡ് കണ്ടു പുറത്തായി. ഒൻപതിന് അൽ വഹ്ദയ്ക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത പോരാട്ടം. 15 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 10 വിജയങ്ങളുമായി അൽ നസറാണ് പോയിന്റു പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഒരു മത്സരം മാത്രം തോറ്റ അൽ നസറിന് 34 പോയിന്റുണ്ട്. 16 കളികളിൽനിന്ന് 34 പോയിന്റുമായി അൽ ഷബാബ് രണ്ടാമതും 32 പോയിന്റുമായി അൽ ഹിലാൽ മൂന്നാം സ്ഥാനത്തുമുണ്ട്.

English Summary: Cristiano Ronaldo Finally Scores His First Goal For Al-Nassr in Saudi Pro League

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS