ന്യൂഡൽഹി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസൺ ഫൈനൽ മാർച്ച് 18ന് നടക്കും. വേദി തീരുമാനമായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലെ 4, 5 സ്ഥാനക്കാർ തമ്മിലും 3,6 സ്ഥാനക്കാർ തമ്മിലുമുള്ള എലിമിനേറ്റർ മത്സരങ്ങൾ മാർച്ച് മൂന്നിനും നാലിനുമായി നടക്കും. 3,4 സ്ഥാനങ്ങളിലുള്ള ടീമുകളുടെ ഹോം ഗ്രൗണ്ടിലായിരിക്കും മത്സരം. ഇരുപാദങ്ങളായുള്ള സെമിഫൈനൽ മത്സരങ്ങൾ മാർച്ച് 7,9,12,13 തീയതികളിലായി നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് നേരിട്ട് സെമിഫൈനലിനു യോഗ്യത നേടുക. നാലു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ളവർ എലിമിനേറ്റർ കളിക്കണം.
English Summary : ISL final will be held on march 18