ടൂറിൻ ∙ ലാസിയോയെ 1–0നു തോൽപിച്ച് യുവന്റസ് ഇറ്റാലിയൻ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ കടന്നു. 44–ാം മിനിറ്റിൽ ബ്രസീലിയൻ താരം ഗ്ലെയ്സൻ ബ്രെമറാണ് വിജയഗോൾ നേടിയത്. സെമിയിൽ യുവെ ഇന്റർ മിലാനെ നേരിടും. കളിക്കാരുടെ ട്രാൻസ്ഫറിലെ ക്രമക്കേടിനെത്തുടർന്ന് 15 പോയിന്റ് പിഴ വിധിക്കപ്പെട്ട യുവെ ഇപ്പോൾ ഇറ്റാലിയൻ സീരി എയിൽ 13–ാം സ്ഥാനത്താണ്. ഇന്റർ രണ്ടാമതും.
English Summary: Juventus in the Italian Cup semi-finals