ADVERTISEMENT

ബ്യൂണസ് ഐറിസ്∙ 2026 ഫുട്ബോൾ ലോകകപ്പിൽ അർജന്റീന ടീമിനൊപ്പം താൻ ഉണ്ടാകുമെന്ന് ഉറപ്പില്ലെങ്കിലും കോച്ച് ലയണൽ സ്കലോനി ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സൂപ്പർ താരം ലയണൽ മെസ്സി. അർജന്റീന ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് മെസ്സി അടുത്ത ലോകകപ്പിനെക്കുറിച്ചു മനസ്സു തുറന്നത്. ‘ഫുട്ബോൾ കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ആസ്വദിക്കുന്നിടത്തോളം കാലം കളിക്കളത്തിൽ തുടരണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ 2026 ലോകകപ്പ് കുറച്ചു വർഷങ്ങൾ അപ്പുറമുള്ള കാര്യമാണ്. അപ്പോൾ എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല..’– മുപ്പത്തിയഞ്ചുകാരനായ മെസ്സി പറഞ്ഞു.

എന്നാൽ അടുത്ത വർഷം യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ടീമിനൊപ്പം താൻ ഉണ്ടാകുമെന്ന് മെസ്സി ഉറപ്പു നൽകി. കോച്ച് ലയണൽ സ്കലോനി അർജന്റീന ടീമുമായുള്ള കരാർ നീട്ടുന്നതിനെക്കുറിച്ച് മെസ്സിയുടെ അഭിപ്രായമിങ്ങനെ: ‘അർജന്റീന ടീമിൽ ഇപ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരാളാണ് അദ്ദേഹം. ലോകകപ്പ് ജയത്തോടെയുള്ള ഈ പ്രക്രിയ തുടർന്നു കൊണ്ടു പോകാൻ അദ്ദേഹം വേണം..’. ലോകകപ്പ് ജയത്തിനു ശേഷം ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തിരിച്ചെത്തിയപ്പോൾ ഫ്രാൻസ് താരം കിലിയൻ എംബപെയുമായി ലോകകപ്പ് ഫൈനലിനെക്കുറിച്ചൊന്നും സംസാരിച്ചില്ലെന്നും മെസ്സി പറഞ്ഞു. 

ക്രിസ്റ്റ്യാനോയെ മറികടന്ന് മെസ്സി

യൂറോപ്യൻ മേജർ ലീഗുകളിലെ ഗോൾ നേട്ടത്തിൽ  ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി. ഇംഗ്ലിഷ് പ്രിമിയർ ലീഗ്, സ്പാനിഷ് ലീഗ്, ജർമൻ ബുന്ദസ്‌ലിഗ, ഇറ്റാലിയൻ സീരി എ, ഫ്രഞ്ച് ലീഗ് വൺ എന്നിവയെല്ലാം കണക്കിലെടുത്താൽ കൂടുതൽ ഗോളുകൾ നേടിയ താരം എന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. ഇതിൽ സ്പാനിഷ് ലീഗിലും (ബാർസിലോന) ഫ്രഞ്ച് ലീഗിലും (പിഎസ്ജി) മാത്രം കളിച്ച മെസ്സി 835 മത്സരങ്ങളിലായി നേടിയത് 697 ഗോളുകൾ. സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിനും ഇറ്റാലിയൻ ലീഗിൽ യുവന്റസിനും ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ രണ്ടു ഘട്ടങ്ങളിലായി മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനും വേണ്ടി കളിച്ച ക്രിസ്റ്റ്യാനോ 918 മത്സരങ്ങളിലായി നേടിയത് 696 ഗോളുകൾ.

English Summary: Lionel Messi Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com