മഡ്രിഡ് ∙ രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർക്കോ അസെൻസിയോയും വിനീസ്യൂസ് ജൂനിയറും നേടിയ ഗോളുകളിൽ വലൻസിയയെ 2–0നു തോൽപിച്ച റയൽ മഡ്രിഡ് സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടം സജീവമാക്കി നിർത്തി. സാന്തിയാഗോ ബെർണബ്യൂവിൽ 52–ാം മിനിറ്റിൽ അസെൻസിയോ ഗോളടിച്ച് രണ്ടു മിനിറ്റിനു ശേഷം വിനീസ്യൂസും ലക്ഷ്യം കണ്ടു.
72–ാം മിനിറ്റിൽ ഡിഫൻഡർ ഗബ്രിയേൽ പൗളിസ്റ്റ ചുവപ്പു കാർഡ് കണ്ടതിനു ശേഷം 10 പേരുമായാണ് വലൻസിയ കളിച്ചത്. 19 കളികളിൽ 45 പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്തു തുടരുന്നു.
ഒന്നാമതുള്ള ബാർസയെക്കാൾ 5 പോയിന്റ് പിന്നിൽ. ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് കഴിഞ്ഞ ദിവസം കോച്ച് ഗെന്നാരോ ഗട്ടൂസോയെ പുറത്താക്കിയ വലൻസിയ 20 പോയിന്റുമായി 14–ാം സ്ഥാനത്താണ്.
English Summary: Real Madrid beat Valencia in La Liga