ഒഡീഷ∙ ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ – ഗോവ മത്സരം സമനിലയായി (1–1). നോഹ സദോയിയിലൂടെ 2–ാം മിനിറ്റിൽ ഗോവ മുന്നിലെത്തിയെങ്കിലും 43–ാം മിനിറ്റിൽ ഡിയേഗോ മൗറീഷ്യയിലൂടെ ഒഡീഷ സമനില നേടി. ഒഡീഷയുടെ സഹിൽ പൻവർ 66–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഒരു പോയിന്റ് ലഭിച്ചതോടെ എടികെ ബഗാനെ പിന്തള്ളി ഗോവ നാലാമതെത്തി. ഏഴാമതാണ് ഒഡീഷ.
English Summary: FC Goa vs Odisha FC Match