മലയാളി താരത്തിനു ഹാട്രിക്; ഇന്ത്യ ജോർദാനെ തകർത്തു

under
ഷിൽജി ,ബി.എൽ. അഖില, ആർ. അഖില, ആര്യ
SHARE

സർക്ക (ജോർദാൻ)∙ അണ്ടർ 17 വനിതാ ഫുട്ബോളിൽ ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിച്ച മലയാളി താരം ഷിൽജി ഷാജിക്കു 4 ഗോൾ. ഷിൽജി അടക്കം 4 മലയാളി താരങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ ടീമിന് ജോർദാനെതിരായ സൗഹൃദ മത്സരത്തിൽ വൻ ജയം (7–0). സർക്കയിലെ പ്രിൻസ് മുഹമ്മദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2, 37, 74, 76 മിനിറ്റുകളിലാണ് ഷിൽജി ഗോൾ നേടിയത്. മനീഷ കുമാരി (13–ാം മിനിറ്റ്), പൂജ (18), സഞ്ജന ചാനു (90+1) എന്നിവരാണ് ഇന്ത്യൻ ടീമിന്റെ മറ്റ് ഗോൾ സ്കോറർമാർ. സ്പോർട്സ് കേരള ഗോകുലം ഫുട്ബോൾ അക്കാദമിയുടെ താരമാണ് ഷിൽജി. ഇതേ അക്കാദമിയിലെ തന്നെ ആര്യ അനിൽകുമാറും ആർ.അഖിലയും ബി.എൽ.അഖിലയുമാണ് ടീമിലെ മറ്റു മലയാളി താരങ്ങൾ. കോഴിക്കോട് കക്കയം സ്വദേശിനിയാണ് ഷിൽജി. ആലപ്പുഴ സ്വദേശിനി ആര്യയും കണ്ണൂർ സ്വദേശിനി ബി.എൽ.അഖിലയും ടീമിലെ മറ്റു സ്ട്രൈക്കർമാരാണ്. പാലക്കാട് സ്വദേശിനി ആർ.അഖില മിഡ്ഫീൽഡറാണ്. 

English Summary: Under 17 women football, big win for India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS