ടാനിയർ(മൊറോക്കോ)∙ ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ ഫൈനലിൽ. സെമി ഫൈനലിൽ ബ്രസീലിയൻ ക്ലബ് ഫ്ലാമെൻഗോയെ 3–2ന് അൽ ഹിലാൽ തോൽപിച്ചു. അൽ ഹിലാലിനായി സൗദി അറേബ്യൻ താരം സാലിം അൽ ദൗസരി ഇരട്ടഗോൾ നേടി. ശനിയാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ റയൽ മഡ്രിഡ്–അൽ അഹ്‌ലി സെമിവിജയിയെ അൽ ഹിലാൽ നേരിടും.
English Summary: al hilal in fifa worldcup final