ഒന്ന് ബെംഗളൂരു എഫ്സി, രണ്ടു എടികെ മോഹൻ ബഗാൻ, മൂന്ന് ഹൈദരാബാദ് എഫ്സി. ഈ മൂന്നു ടീമുകളുടെ മുന്നിലേക്കാണു ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള കളിയിറക്കങ്ങൾ. മൂന്നും ബ്ലാസ്റ്റേഴ്സിന്റെ പാതയിൽ മുള്ളാണി വിതറിയ ചരിത്രമുള്ള സംഘങ്ങൾ. ബെംഗളൂരുവിനെയും ബഗാനെയും അവരുടെ മടയിൽ ചെന്നും നിലവിലെ ജേതാക്കളായ ഹൈദരാബാദിനെ സ്വന്തം മണ്ണിലെ കലാശപ്പോരാട്ടത്തിലും നേരിടേണ്ട ബ്ലാസ്റ്റേഴ്സ് ഒന്നു സൂക്ഷിക്കുന്നതു നന്നെന്നു സാരം.
HIGHLIGHTS
- തന്ത്രങ്ങളിൽ വീണ്ടും വിജയംകണ്ട് വുക്കൊമനോവിച്ച്
- ചൈന്നൈയിനെതിരായ നിർണായക മത്സരത്തിൽ ജയം കൊണ്ടുവന്നത് ശൈലിയിലെ അടിമുടി മാറ്റം
- പ്ലേ ഓഫിലേക്ക് ഒരു ചുവടു മാത്രം അകലെ ബ്ലാസ്റ്റേഴ്സ്