സന്തോഷ് ട്രോഫി കേരള ടീം ഭുവനേശ്വറിൽ: ആദ്യ മത്സരം നാളെ; എതിരാളികൾ ഗോവ

santhosh-trophy-kerala-team
വെൽക്കം ടു ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾക്കെത്തിയ കേരള ടീം ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ. ചിത്രം: ഫഹദ് മുനീർ ∙ മനോരമ
SHARE

ഒഡീഷയുടെ ഹൃദയത്തിലേക്ക് ‘സന്തോഷത്തിന്റെ പുതുകാറ്റുമായി’ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമെത്തി. 76–ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി കേരള ടീം ഇന്നലെ വൈകിട്ട് 6.15നാണ് ഭുവനേശ്വറിൽ ട്രെയിനിറങ്ങിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ജനക്കൂട്ടത്തിനിടയിലേക്ക് നീല ജഴ്സി ധരിച്ചെത്തിയ യുവസംഘത്തെ ഒഡീഷക്കാർ കൗതുകത്തോടെ നോക്കി. കേരളത്തിൽ നിന്നുള്ള ഫുട്ബോൾ സംഘമാണെന്നു തിരിച്ചറിഞ്ഞ ചിലർ ഒപ്പം നിന്ന് ഫോട്ടോയെടുത്തു.

6ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട സംഘം ചെന്നൈയിൽ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് ഇന്നലെ ഇവിടെ എത്തിയത്. വൈകിട്ട് 3 മണിയോടെ ഭുവനേശ്വറിൽ എത്തേണ്ടതായിരുന്നെങ്കിലും ട്രെയിൻ വൈകി. 22 താരങ്ങളും പരിശീലകരും മാനേജരും ഉൾപ്പെട്ടതാണ് സംഘം. ഇന്നു രാവിലെ ടീം അവസാനഘട്ട പരിശീലനത്തിന് ഇറങ്ങും. നാളെ രാവിലെ 9ന് ക്യാപിറ്റൽ ഫുട്ബോൾ അരീനയിൽ ഗോവയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.  കോഴിക്കോട്ട് നടന്ന ഗ്രൂപ്പ് റൗണ്ടിൽ 5 മത്സരങ്ങളും ജയിച്ചാണു കേരളം ഫൈനൽ റൗണ്ടിനു യോഗ്യത നേടിയത്. 

ഗ്രൂപ്പ് ഘട്ടത്തിൽ 24 ഗോൾ അടിച്ചു. വഴങ്ങിയതു രണ്ടെണ്ണം. കഴിഞ്ഞ വർഷം മലപ്പുറം മഞ്ചേരിയിൽ നടന്ന ചാംപ്യൻഷിപ്പിൽ ബംഗാളിനെ തോൽപിച്ചായിരുന്നു കേരളത്തിന്റെ കിരീട നേട്ടം.

English Summary : Santhosh trophy Kerala team at Bhubaneswar for final round matches 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS