ഇസ്തംബുൾ∙ തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബോളർ ക്രിസ്റ്റ്യൻ അറ്റ്സുവിനെ(31) രക്ഷപ്പെടുത്തിയെന്ന വാർത്ത ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് തുർക്കി ക്ലബ് ഹതായ്സ്പോർ ഡയറക്ടർ.
അറ്റ്സു എവിടെയെന്ന് അറിയില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ക്ലബ് ഡയറക്ടർ അറിയിച്ചു. തിരച്ചിലിൽ അറ്റ്സുവിനെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ക്ലബ് ഡയറക്ടറുടെ പ്രതികരണം.
English Summary: Turkish club has not found Atsu