ലോകകപ്പ് പ്രവചനം: ബംപർ സമ്മാനം നൽകി
Mail This Article
×
കോട്ടയം ∙ ഖത്തർ ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് മലയാള മനോരമയും ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്നു നടത്തിയ സൂപ്പർ ടീം പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള മാരുതി സുസുകി ഇഗ്നിസ് കാർ സമ്മാനിച്ചു. മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യുവും ഗോപു നന്തിലത്ത് ഗ്രൂപ്പ് സിഇഒ പി.എ.സുബൈറും ചേർന്ന് ബംപർ വിജയി കണ്ണൂർ പയ്യന്നൂർ കേളോത്ത് സ്വദേശി വി.പി.മനോമോഹനു കാറിന്റെ താക്കോൽ കൈമാറി.
ലോകകപ്പിലെ എല്ലാ മത്സരദിവസങ്ങളിലും ശരിയുത്തരം അയച്ചതിലൂടെയാണ്, എഴുപത്തിരണ്ടുകാരനായ മനോമോഹൻ ബംപർ സമ്മാനത്തിന് അർഹനായത്. ആകെ 10 ലക്ഷത്തോളം പേരാണ് പ്രവചനമത്സരത്തിൽ പങ്കെടുത്തത്. മറ്റു സമ്മാനങ്ങളായ എൽഇഡി ടിവി, ഫുട്ബോൾ, ടീഷർട്ട് മുതലായവ വിജയികൾക്കു നേരത്തേ നൽകിയിരുന്നു.
English Summary: World Cup Prediction Contest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.