ADVERTISEMENT

കൊച്ചി ∙ എഫ്സി ഗോവയെ ബെംഗളൂരു 3–1നു കീഴടക്കിയതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ് ചിത്രം പൂർണമായി. 6–ാം സ്ഥാനക്കാരായി ഒഡീഷ എഫ്സി നോക്കൗട്ട് ഉറപ്പിച്ചതോടെ ഗോവയുടെ ലീഗിന് അവസാനമായി. കേരള ബ്ലാസ്റ്റേഴ്സിനും എടികെ മോഹൻ ബഗാനും ഒരു മത്സരം ബാക്കി നിൽക്കേ ലീഗിലെ മൂന്നും നാലും സ്ഥാനക്കാരെ അറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്. മൂന്നും നാലും സ്ഥാനം നേടുന്നവർക്ക് സ്വന്തം മൈതാനത്തു നോക്കൗട്ട് കളിക്കാമെന്ന ആനുകൂല്യമാണ് അവസാന പോരാട്ടങ്ങളെ നിർണായകമാക്കുന്നത്.

20 മത്സരങ്ങളിൽ നിന്നു 34 പോയിന്റുമായി ബെംഗളൂരു എഫ്സിയാണ് ഇപ്പോൾ മൂന്നാം സ്ഥാനത്ത്. 31 പോയിന്റുള്ള മോഹൻ ബഗാൻ നാലാമതുണ്ട്. ഈസ്റ്റ് ബംഗാളിനെതിരെ ഡാർബി മത്സരം ബാക്കിയുള്ള ബഗാന് അതിൽ വിജയിച്ചാൽ മൂന്നാം സ്ഥാനത്തേയ്ക്കു സ്ഥാനക്കയറ്റമാകും. 

 31 പോയിന്റുമായി ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനി ഹൈദരാബാദിനെതിരെയാണു മത്സരം. മൂന്നാം സ്ഥാനക്കാരും ആറാം  സ്ഥാനക്കാരും തമ്മിലും നാലാം സ്ഥാനക്കാരും അഞ്ചാം  സ്ഥാനക്കാരും തമ്മിലുമാണ് നോക്കൗട്ട് പോരാട്ടം. ഇതിലെ വിജയികൾ സെമിഫൈനലിൽ മുംബൈ സിറ്റിയെയും ഹൈദരാബാദിനെയും നേരിടും. ഒന്നും രണ്ടും സ്ഥാനക്കാരായാണു മുംബൈയും ഹൈദരാബാദും സെമി ഉറപ്പിച്ചത്. 

മ‍‍ഡ്ഗാവിലാണ് ഐഎസ്എൽ ഫൈനൽ. എഫ്സി ഗോവയില്ലാതെ ഗോവൻ മണ്ണിൽ വീണ്ടുമൊരു ഫൈനലിനാണ് വേദിയൊരുങ്ങുന്നത്. 

English Summary : Bengaluru FC defeats Goa in ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com