ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനെ 4–0നു തോൽപിച്ച ആർസനലിന് ഒന്നാം സ്ഥാനത്ത് 5 പോയിന്റ് ലീഡ്. ഗബ്രിയേൽ മാർട്ടിനല്ലി ഇരട്ടഗോൾ (45+1, 80 മിനിറ്റുകൾ) നേടി. ബുകായോ സാക (40), മാർട്ടിൻ ഒഡെഗാർഡ് (71) എന്നിവരും ലക്ഷ്യം കണ്ടു. ഒരു മാസം മുൻപ് തങ്ങളെ 3–0നു തോൽപിച്ച വൂൾവ്സിനെതിരെ 2–0നു ജയിച്ച് ലിവർപൂൾ 6–ാം സ്ഥാനത്തേക്കു കയറി. രണ്ടാം പകുതിയിൽ വിർജിൽ വാൻ ദെയ്ക് (73–ാം മിനിറ്റ്), മുഹമ്മദ് സലാ (77) എന്നിവരാണ് ഗോൾ നേടിയത്. 24 കളികളിൽ 39 പോയിന്റാണ് ലിവർപൂളിനുള്ളത്. 

മാൻ.യുണൈറ്റഡ് ക്വാർട്ടറിൽ 

ലണ്ടൻ ∙ വെസ്റ്റ് ഹാമിനെ 3–1നു തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിൽ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് യുണൈറ്റഡിന്റെ ജയം. രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. 

English Summary: English Premier League football Arsenal and Liverpool win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com