ADVERTISEMENT

റിയാദ് ∙ ആദ്യ കിരീടം തേടി മേഘാലയയും അര നൂറ്റാണ്ടിനു ശേഷം ഒരു കിരീടം തേടി കർണാടകയും നാളെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ നേർക്കുനേർ. റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9നാണ് കിക്കോഫ്. മുൻ ചാംപ്യൻമാരായ പഞ്ചാബിനെ 2–1നു തോൽപിച്ചാണ് മേഘാലയ ആദ്യ ഫൈനലിലെത്തിയത്.

കർണാടക 3–1നു സർവീസസിനെ തോൽപിച്ചു. 1968–69 സീസണിൽ മൈസൂർ സംസ്ഥാനമായിരിക്കെയാണ് കർണാടക അവസാനമായി സന്തോഷ് ട്രോഫി നേടിയത്. മൂന്നാം സ്ഥാന മത്സരത്തിൽ വൈകിട്ട് 6ന് പഞ്ചാബ് സർവീസസിനെ നേരിടും.

English Summary: Meghalaya vs Karnataka in Santosh Trophy final match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com