ADVERTISEMENT

ലിവർപൂൾ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നാണംകെടുത്തി ലിവർപൂൾ. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ലിവർപൂൾ യുണൈറ്റഡിനെ മുക്കിയത്. കോഡി ഗാക്പോ (43, 50), ഡാർവിൻ നുനെസ് (47, 75), മുഹമ്മദ് സലാ (66,83), റോബർട്ട് ഫിര്‍മിനോ (88) എന്നിവരാണു ലിവർപൂളിനായി ലക്ഷ്യം കണ്ടത്.

12–ാം വിജയത്തോടെ 25 കളികളിൽനിന്ന് ലിവർപൂളിന് 42 പോയിന്റായി. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ. 49 പോയിന്റുകളുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമതാണ്. 11 മത്സരങ്ങളിൽ പരാജയമറിയാതെ എത്തിയ പരിശീലകൻ എറിക് ടെൻ ഹാഗും യുണൈറ്റഡും ആദ്യ പകുതിയിൽ രണ്ടു ഗോളുകളും രണ്ടാം പകുതിയിൽ ആറു ഗോളുകളുമാണു വഴങ്ങിയത്.

വമ്പൻ വിജയത്തോടെ പോയിന്റു പട്ടികയിൽ ആദ്യ നാലിൽ ഇടം പിടിക്കാമെന്ന മോഹത്തിലാണ് ലിവർ‌പൂൾ ഉള്ളത്. ഏഴു ഗോൾ വിജയവുമായി ന്യൂകാസിലിനെ ആറാമതാക്കി ലിവര്‍പൂൾ അഞ്ചാം സ്ഥാനത്തേക്കു മുന്നേറി. നാലാം സ്ഥാനത്തുള്ള ടോട്ടനത്തേക്കാൾ മൂന്നു പോയിന്റു മാത്രം പിന്നിലാണു ലിവർപൂൾ ഇപ്പോള്‍.

English Summary: Liverpool beat Manchester United for seven goals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com