ADVERTISEMENT

ലോക ഫുട്ബോളിൽ ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ യുഗത്തിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സൂപ്പർതാരം കിലിയൻ എംബപെയും ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ടും. ഇന്നലെ ജർമൻ ക്ലബ് ലൈപ്സീഗിനെതിരായ മത്സരത്തിൽ തന്റെ 2–ാം ഗോൾ നേടിയപ്പോൾ ഹാളണ്ട് ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ 30 ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.

22 വയസ്സും 236 ദിവസവും പ്രായമുള്ളപ്പോളാണ് ഹാളണ്ടിന്റെ നേട്ടം. തകർത്തത് 22 വയസ്സും 352 ദിവസവും പ്രായമുള്ളപ്പോൾ 30 ഗോൾ തികച്ച എംബപെയുടെ റെക്കോർഡ്. മിനിറ്റുകൾക്കകം മത്സരത്തിൽ 5 ഗോളുകൾ തികച്ച ഹാളണ്ട് ഒരു ചാംപ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന മെസ്സിയുടെ റെക്കോർഡിന് ഒപ്പവുമെത്തി.

∙ ക്രിസ്റ്റ്യാനോ, മെസ്സി, എംബപെ, ഹാളണ്ട് @ 22

22 വയസ്സ് പൂർത്തിയാ‌യപ്പോഴുള്ള ഗോൾ നേട്ടത്തിൽ ക്രിസ്റ്റ്യാനോ, മെസ്സി എന്നിവരെക്കാൾ മുന്നിലാണ് എംബപെയും ഹാളണ്ടും. 22-ാം വയസ്സിൽ ക്രിസ്റ്റ്യാനോ 214 കളികളിലായി 53 ഗോൾ നേടി. 162 മത്സരങ്ങളിലായി 80 ഗോളായിരുന്നു മെസ്സിക്ക്. എന്നാൽ എംബപെ 22–ാം വയസ്സിൽ 202 കളികളിൽ 131 ഗോൾ നേടിയിരുന്നു. 22 വയസ്സ് പൂർത്തിയായപ്പോൾ ഹാളണ്ട് നേടിയത് 194 മത്സരങ്ങളിൽ 154 ഗോൾ.

∙ സ്ട്രൈക്കർ Vs വിങ്ങർ

ഒരു മൈൽ അകലെനിന്ന് ഗോൾ മണത്തു കണ്ടെത്താൻ കഴിയുന്ന താരം എന്നാണ് ഹാളണ്ടിനെ വിശേഷിപ്പിക്കുക. നിലവിൽ ലോക ഫുട്ബോളിൽ പെനൽറ്റി ബോക്സിനുള്ളിലെ ഏറ്റവും അപകടകാരിയായ താരം. വേഗവും ഫിനിഷിങ്ങിലെ കടുകിട തെറ്റാത്ത കൃത്യതയുമാണ് ഹാളണ്ടിന്റെ കരുത്ത്. ബോക്സിലെത്തുന്ന ഗോൾസാധ്യത കുറഞ്ഞ പന്ത് പോലും ഗോളാക്കാൻ ഹാളണ്ടിനു മിടുക്കുണ്ട്.

ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുകയും ചെയ്യുന്നതാണ് എംബപെയുടെ മികവ്. പ്രതിരോധ താരങ്ങളെ വെട്ടിച്ച് അതിവേഗത്തിൽ പായുന്ന എംബപെ വിങ്ങറുടെ റോളിലാണ് പ്രധാനമായും കളിക്കുന്നത്. ഇടയ്ക്ക് സെന്റർ സ്ട്രൈക്കറായും പ്ലേമേക്കറായും പരിശീലകർ പരീക്ഷിക്കാറുള്ള എംബപെ ഗോൾ അസിസ്റ്റിന്റെ കാര്യത്തിൽ ഹാളണ്ടിനെക്കാൾ മുന്നിലാണ്. വിങ്ങിൽ നിന്നുള്ള കിടിലൻ ക്രോസുകൾ എംബപെയുടെ പ്രത്യേകതയാണ്.

∙ കിലിയൻ എംബപെ (ഫ്രാൻസ്)

ക്ലബ്: പിഎസ്ജി (ഫ്രാൻസ്)

പ്രായം: 24

ഉയരം: 1.78 മീറ്റർ

ഭാരം: 73 കിലോ

∙ ഗോൾ നേട്ടം

ആകെ മത്സരങ്ങൾ: 375

ആകെ ഗോൾ: 265

ടീം മത്സരം ഗോൾ

ഫ്രാൻസ്: 66 36

മോണക്കോ 60 27

പിഎസ്ജി 249 202

∙ എർലിങ് ഹാളണ്ട് (നോർവേ)

ക്ലബ്: മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്)

പ്രായം: 22

ഉയരം: 1.94 മീറ്റർ

ഭാരം: 88 കിലോ

∙ ഗോൾ നേട്ടം

ആകെ മത്സരങ്ങൾ: 241

ആകെ ഗോൾ: 195

ടീം മത്സരം ഗോൾ

നോർവേ: 23 21

ബ്രേൻ: 16 0

മോൽദേ: 50 20

സാൽസ്ബർഗ് 27 29

ഡോർട്മുണ്ട് 89 86

മാ‍ഞ്ചസ്റ്റർ സിറ്റി 36 39

∙ നോർവേയും ഫ്രാൻസും

ഫിഫാ റാങ്കിങ്ങിൽ 43-ാം സ്ഥാനത്താണ് നോർവേ. ഫ്രാൻസ് 3-ാം സ്ഥാനക്കാരും. ഈ റാങ്കിങ് വ്യത്യാസം ഇരുവരുടെയും രാജ്യാന്തര നേട്ടങ്ങളിലുമുണ്ട്. ഫ്രാൻസിനായി 66 മത്സരങ്ങളിലായി 36 ഗോൾ എംബപെ നേടിയിട്ടുണ്ട്. ഹാളണ്ട് 23 മത്സരങ്ങൾ നോർവേക്കായി കളിച്ചു; 21 ഗോളും സ്വന്തമാക്കി. 2017ലാണ് എംബപെ ഫ്രാൻസ് സീനിയർ ടീമിൽ അരങ്ങേറിയത്. ഹാളണ്ട് നോർവേ ടീമിനായി ആദ്യ മത്സരം കളിച്ചത് 2019ലും.

2018 ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലെത്തിച്ച എംബപെ ഖത്തർ ലോകകപ്പിന്റെ ഫൈനലിലുമെത്തി. യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ ഫ്രാൻസ് ടീമിലും എംബപെ അംഗമായിരുന്നു. എന്നാൽ, ഹാളണ്ടിന് ഇതുവരെ രാജ്യാന്തര ട്രോഫികൾ ലഭിച്ചിട്ടില്ല.

∙ ഈ സീസണിൽ*

∙ എംബപെ

മത്സരം: 32

കളിച്ച സമയം: 2574 മിനിറ്റ്

ഗോൾ: 31

അസിസ്റ്റ്: 8

∙ ഹാളണ്ട്

മത്സരം: 36

കളിച്ച സമയം: 2808 മിനിറ്റ്

ഗോൾ: 39

അസിസ്റ്റ്: 5

‌*ക്ലബ് കരിയർ

∙ ക്ലബ് ഗോൾ നേട്ടം

2015-16 സീസണിലാണ് ഇരുവരും സീനിയർ തലത്തിൽ കളിച്ചുതുടങ്ങുന്നത്. ഫ്രഞ്ച് ക്ലബ് മോണക്കോയുടെ താരമായിരുന്നു എംബപെ. നോർവേയിലെ ബ്രേനിന്റെ താരമായിരുന്നു ഹാളണ്ട്. ക്ലബ് തലത്തിൽ എംബപെ ഇതുവരെ 226 ഗോൾ നേടിയപ്പോൾ ഹാളണ്ടിന് 174 ഗോൾ.

എംബപെ ഏറ്റവും കൂടുതൽ ഗോൾ നേടിയത് 2020-21 സീസണിലാണ്. പിഎസ്ജിക്കായി ആ സീസണിൽ 42 ഗോളാണ് ഫ്രഞ്ച് താരം നേടിയത്. സാൽസ്ബർഗിനായി 44 ഗോൾ നേടിയ 2019-20 സീസണാണ് ഹാളണ്ടിന്റെ ഇതുവരെയുളള ‘ബെസ്റ്റ്’ സീസൺ.

∙ എംബപെ ഗോൾ – സീസൺ – ഹാളണ്ട് ഗോൾ

1 2015-16 0

26 2016-17 4

21 2017-18 12

39 2018-19 5

30 2019-20 44

42 2020-21 41

39 2021-22 29

31 2022-23 39

∙ അസിസ്റ്റ്

സ്ട്രൈക്കറായും പ്ലേമേക്കറായും കളിക്കുന്ന എംബപെ തന്നെയാണ് ഗോൾ അസിസ്റ്റുകളിൽ മുന്നിൽ. എംബപെ 111 അസിസ്റ്റുകൾ നൽകിയപ്പോൾ ഹാളണ്ടിന്റെ പേരിൽ 41 അസിസ്റ്റുകൾ. ഈ സീസണിൽ എംബപെ 7 അസിസ്റ്റുകൾ നൽകിയപ്പോൾ ഹാളണ്ട് 5 അസിസ്റ്റുകൾ.

എംബപെ അസിസ്റ്റ് സീസൺ ഹാളണ്ട് അസിസ്റ്റ്

3 2015-16 0

14 2016-17 1

15 2017-18 4

17 2018-19 1

18 2019-20 10

11 2020-21 12

26 2021-22 8

8 2022-23 5

English Summary: Kylian Mbappe and Erling Holland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com