ADVERTISEMENT

കിഗാലി (റുവാണ്ട) ∙ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റായി ജിയാനി ഇൻഫന്റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിൽ നടന്ന ഫിഫ കോൺഗ്രസിലാണ് എതിരില്ലാതെ ഇൻഫന്റിനോ തിരഞ്ഞെടുക്കപ്പെട്ടത്. 2027 വരെ പദവിയിൽ തുടരാം.

ഈ വർഷം ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടക്കുന്ന വനിതാ ലോകകപ്പിൽ 15.2 കോടി യുഎസ് ഡോളർ (ഏകദേശം 1255 കോടി രൂപ) സമ്മാനത്തുകയായി നൽകുമെന്ന് ഇൻഫന്റിനോ അറിയിച്ചു. 2019 ലോകകപ്പിൽ ഇത് 3 കോടി യുഎസ് ഡോളർ (ഏകദേശം 247 കോടി രൂപ) മാത്രമായിരുന്നു. പുരുഷ ലോകകപ്പിലേതിനു തുല്യമായ സമ്മാനത്തുക നൽകണമെന്നാവശ്യപ്പെട്ട് പ്രഫഷനൽ ഫുട്ബോളർമാരുടെ ആഗോള സംഘടന  ഫിഫയുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.

English Summary : Gianni Infantino elected as FIFA president second time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com