ADVERTISEMENT

കയ്റോ∙ ഈജിപ്ഷ്യൻ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിൽ കാണികളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ പരിശോധിച്ച് റഫറി ഗോൾ പിൻവലിച്ചു. സൂയസ്, അൽ നസർ എന്നീ രണ്ടാം ഡിവിഷൻ ക്ലബ്ബുകൾ തമ്മിലുള്ള മത്സരത്തിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.

മത്സരത്തിൽ നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ അൽ നസർ നേടിയ ഗോൾ ആദ്യം റഫറി അനുവദിച്ചിരുന്നു. എന്നാൽ ഹാൻഡ്ബോളെന്ന പേരിൽ സൂയസ്‍ ടീം പ്രതിഷേധിച്ചതോടെയാണ് റഫറി മൊബൈൽ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. പിന്നാലെ ഗോൾ പിൻവലിച്ചു.

ഇൻജറി ടൈമിൽ ഒരു ഗോൾ കൂടി അടിച്ച സൂയസ് 3–1ന് ജയിച്ചു. അൽ നസർ ടീമിന്റെ പ്രതിഷേധം കാരണം പൊലീസ് സംരക്ഷണത്തിലാണ് റഫറി ഗ്രൗണ്ട് വിട്ടത്. ലീഗിൽ വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) ഇല്ല.

English Summary: Referee uses fan's phone to disallow goal in Egyptian second-division match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com