ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഗോളടിക്കുക, ഹാട്രിക് നേടുക! ഇതൊരു ശീലമാക്കി മാറ്റിയിരിക്കുകയാണ് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം എർലിങ് ഹാളണ്ട്. സിറ്റിക്കായി 4 ദിവസത്തിനിടെ ഹാളണ്ട് നേടിയത് 2 ഹാട്രിക് ഉൾപ്പെടെ 8 ഗോൾ.  എഫ്എ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഹാളണ്ടിന്റെ ഹാട്രിക് മികവിൽ ബേൺലിയെ 6–0ന് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി സെമിയിൽ പ്രവേശിച്ചു.

മത്സരത്തിൽ 32, 35, 59 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോൾനേട്ടം. കഴിഞ്ഞ ദിവസം ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ലൈപ്സീഗിനെതിരെ ഹാളണ്ട് 5 ഗോൾ നേടിയിരുന്നു.  ഈ സീസണിൽ ഹാളണ്ടിന്റെ 6–ാം ഹാട്രിക്കാണിത്. 62, 73 മിനിറ്റുകളിൽ ജൂലിയൻ‌ അൽവാരസും 68–ാം മിനിറ്റിൽ കോൾ പാമറും സിറ്റിക്കായി ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 6–ാം ജയമാണിത്. ഈ 6 മത്സരങ്ങളിലായി സിറ്റി അടിച്ചത് 23 ഗോൾ.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ഹാളണ്ട് ക്ലബ്ബിനായി ഒരു സീസണിൽ 40 ഗോൾ നേടുന്ന ആദ്യ താരമായി. എല്ലാ മത്സരങ്ങളിലുമായി സിറ്റിക്കായി ഇതുവരെ നേടിയത് 42 ഗോൾ‌.  മറ്റൊരു മത്സരത്തിൽ ബ്ലാക്ക്ബേൺ റോവേഴ്സിനെ 3–2ന് തോൽപിച്ച് ഷെഫീൽഡ് യുണൈറ്റഡും സെമിയിലെത്തി.

English Summary: Another hat trick for Erling Haaland, Win for Manchester City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com