ADVERTISEMENT

കൽപറ്റ ∙ കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ (കെപിഎൽ) കേരള യുണൈറ്റഡ് എഫ്സി ജേതാക്കൾ. ഫൈനലിൽ ഗോകുലം കേരള എഫ്സിയെ 1–0നാണ് തോൽപിച്ചത്. 78–ാം മിനിറ്റിൽ പ്രതിരോധനിരയിൽനിന്ന് ഗോകുലം ഗോളി ജയിംസ് കൈത്താനു നൽകിയ മൈനസ് പാസാണ്, ഗോളിയുടെ പിഴവുമൂലം ഗോളായി മാറിയത്. അപ്രതീക്ഷിതമായി വീണ ഈ ഗോളിന്റെ ഞെട്ടലിൽനിന്ന് ഉണരാൻ പിന്നീട് ഗോകുലത്തിനായില്ല.

നേരത്തേ, ഇരുടീമുകളും വിട്ടുകൊടുക്കാതെ പൊരുതിയപ്പോൾ കളിയുടെ ആദ്യപകുതി ഗോൾരഹിതമായി. തുടരെത്തുടരെ കേരള യുണൈറ്റഡ് ഗോകുലത്തിന്റെ ഗോൾമുഖത്തേക്ക് ഇരമ്പിയെത്തിയെങ്കിലും ഗോകുലം പ്രതിരോധനിര ഗോൾവല കാത്തു. മുന്നേറ്റത്തിൽ എസക്കീൽ ഓറയും ജിഷ്ണുവും മികവ് കാട്ടിയെങ്കിലും ഗോളാക്കാനായില്ല. ഗോകുലത്തിന്റെ ക്യാപ്റ്റൻ സാമുവൽ കോനെയും ഗോഡ്ഫ്രീ വെസ്റ്റും യുണൈറ്റഡിന്റെ പ്രതിരോധം ഭേദിക്കാൻ പലതവണ ശ്രമം നടത്തി.

മൈനസ് പാസിന്റെ പിഴവിൽ ഗോകുലം ഗോൾ വഴങ്ങിയതോടെ കേരള യുണൈറ്റഡ് കരുത്തു വീണ്ടെടുത്തു. പ്രതിരോധം കടുപ്പിച്ച് അവർ കപ്പ് സ്വന്തമാക്കുകയും ചെയ്തു.

English Summary: Kerala United FC wins in KPL football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com