ഫ്രാൻസ് ക്യാപ്റ്റനായി കിലിയൻ എംബപെ

Kylian-Mbappe-18
കിലിയൻ എംബപെ
SHARE

പാരിസ് ∙ ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ക്യാപ്റ്റനായി സൂപ്പർ താരം കിലിയൻ എംബപെ. ഖത്തർ ലോകകപ്പിനു ശേഷം വിരമിച്ച ഹ്യൂഗോ ലോറിസിന്റെ പി‍ൻഗാമിയായാണ് ഇരുപത്തിനാലുകാരൻ എംബപെ നായകനാകുന്നത്. കോച്ച് ദിദിയെ ദെഷാമുമായി ചർച്ച നടത്തിയ എംബപെ ക്യാപ്റ്റൻസി ഏറ്റെടുത്തതായാണ് റിപ്പോർട്ട്. യൂറോ യോഗ്യതാ മത്സരത്തിൽ 24ന് നെതർലൻഡ്സിനെ നേരിടാനിരിക്കുകയാണ് ഫ്രാൻസ്. 

ക്ലബ് ഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായ എംബപെ 2018 ഫിഫ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലും 2022 ലോകകപ്പ് ഫൈനലിലെത്തിയ ടീമിലും അംഗമായിരുന്നു. 2018 ലോകകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും 2022 ലോകകപ്പിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരവും നേടി. ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ താരമാണ്.

English Summary: Kylian Mbappe as France captain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS